ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കല്ലൂർക്കാട് സ്വദേശിനി.

 

മൂവാറ്റുപുഴ: ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കല്ലൂർക്കാട് സ്വദേശിയായ വിദ്യാർത്ഥിനി. കല്ലൂർക്കാട് കൊട്ടാരത്തിൽ മുരളിയുടെയും ബീന മുരളിയുടെയും മകൾ അമൃത മുരളി ആണ് ഈ മിടുക്കി. സ്കെയിലും പെൻസിലും ഉപയോഗിച്ച് തിരശ്ചീനമായി സമാന്തര വരകൾ വരച്ച് ചിത്രം പൂർത്തിയാക്കും. ചിത്രത്തിന് ആവശ്യമായ സ്ഥലങ്ങളിൽ മാത്രം ഊന്നൽ നൽകിയാണ് ചിത്രം വരക്കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ചിത്രങ്ങളാണ് പ്രാധാനമായും വരക്കുന്നത്. അമൃത വരച്ച നിരവധി ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രീതി ലഭിച്ചിട്ടുമുണ്ട്. തൊടുപുഴയിൽ സി.എ. രണ്ടാം ലെവൽ ചെയ്തുകൊണ്ടിരിക്കുകയാണ് അമൃത . പിതാവ് മുരളി പഞ്ചായത്ത്‌ ഡ്രൈവർ ആണ്.അമ്മ – ബീന മുരളി
സഹോദരങ്ങൾ- ബിപിൻ ദേവ്, ബിന്റോ ദേവ്.

Back to top button
error: Content is protected !!