കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍: സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും, ഈസ്റ്റര്‍ ഈദ് വിഷു സൗഹൃദ സായാഹ്നവും സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ പുതിയതായി ആരംഭിക്കുന്ന സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും, ഈസ്റ്റര്‍ ഈദ് വിഷു സൗഹൃദ സായാഹ്നവും സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സുരക്ഷാ പദ്ധതിയും, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ഈസ്റ്റര്‍ ഈദ് വിഷു സൗഹൃദ സായാഹ്നവും ഉദ്ഘാടനം ചെയ്തു.പെരുമ്പാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.ഇ നൗഷാദ് അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരന്‍, ജില്ലാ സെക്രട്ടറി കെ.ടി റഹിം, നഗരസഭ കൗണ്‍സിലര്‍ ടി ജവഹര്‍ എന്നിവര്‍ മത സൗഹാര്‍ദ സന്ദേശംനല്‍കി. കെഎച്ച്ആര്‍എ സുരക്ഷാ സബ്ബ് കമ്മറ്റി ചെയര്‍മാന്‍ വി.ടി ഹരിഹരന്‍ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടുള്ള വ്യക്തി മരണപ്പെട്ടാല്‍ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനമായി നല്‍കും. രണ്ടു വര്‍ഷത്തിനകം ഈ പദ്ധതിയിലൂടെ അര്‍ഹരായവര്‍ക്ക് മറ്റ് ചികിത്സാ സഹായങ്ങളും നല്‍കും. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ്, ജില്ലാ ട്രഷറര്‍ ടി.കെ അനില്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ പാര്‍ത്ഥസാരഥി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.എം അബ്ദുല്‍ അസീസ്, എന്‍.എ ലുക്ക്മാന്‍, പെരുമ്പാവൂര്‍ യൂണിറ്റ് രക്ഷാധികാരി ശ്രീകുമാര്‍ പി, യൂണിറ്റ് വര്‍ക്കിഗ് പ്രസിഡന്റ് കെ.എം ഉമ്മര്‍, ജീവ കാരുണ്യ കമ്മറ്റി ചെയര്‍മാന്‍ കെ.റൗഫ്, മെമ്പര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സലീം ഫാറൂഖി, പെരുമ്പാവൂര്‍ യൂണിറ്റ് സെക്രട്ടറി കെ.ബി ശശി, യൂണിറ്റ് ട്രഷറര്‍ ബെന്നി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.

 

Back to top button
error: Content is protected !!