മുളവൂർമൂവാറ്റുപുഴ

ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ മുളവൂര്‍ യു.പി സ്‌കൂള്‍ നവീകരിച്ചു

മൂവാറ്റുപുഴ : മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ മുളവൂര്‍ യു.പി സ്‌കൂള്‍ നവീകരിച്ചു നല്‍കി. വാര്‍ഡ് മെമ്പര്‍ ബെസി എല്‍ദോസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. മുളവൂര്‍ അംഗന്‍വാടി നവീകരണം,പൂന്തോട്ടനിര്‍മാണം, പച്ചക്കറി കൃഷി എന്നിവയ്ക്കും തുടക്കമിട്ടു. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍കുമാര്‍, മുളവൂര്‍ സ്‌കൂള്‍ എച്ച്.എം സുബൈദ എം.എച്ച്, പി.ടി.എ പ്രസിഡന്റ് പി.പി. അഷ്റഫ്, പി.ടി.എ അംഗങ്ങളായ റെസി റഹീം, റെസ്മി ബേസില്‍, എ.കെ ഐഷ, അബു പൂമറ്റത്തില്‍, സഫീര്‍ ഓലിപ്പാറ, ഷമീര്‍ പി.എ, തസ്‌കീന്‍ ടി, ഷാഹുല്‍ എം.എം എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!