മെയ് 1 മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

കൊച്ചി: വേണാട് എക്‌സ്പ്രസിന് മെയ് ഒന്നുമുതല്‍ എറണാകുളം ജംഗ്ഷനില്‍ (സൗത്ത് സ്റ്റേഷന്‍) സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിന്‍ എത്തില്ല. ഇതോടെ എറണാകുളം നോര്‍ത്ത്-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്‌സ്പ്രസ് എത്തും.

Back to top button
error: Content is protected !!