പൈനാവ് എം ആര്‍എസ് സ്‌കൂളിലെ സ്ട്രോംഗ് റൂമുകളില്‍ ഇടുക്കിയിലെ വോട്ടുകള്‍ സുരക്ഷിതം

ഇടുക്കി : പൈനാവ് എം ആര്‍ എസ് സ്‌കൂളിലെ സ്ട്രോംഗ് റൂമുകളില്‍ ഇടുക്കിയിലെ വോട്ടുകള്‍ സുരക്ഷിതം. 7 സ്‌ട്രോങ്ങ് റൂമുകളിലായാണ് വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്രസേനയും കേരള പോലീസും ചേര്‍ന്നാണ് സുശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്
ഇന്ന് ജില്ലാ കളക്ടറുടെയും ജനറല്‍ ഒബ്‌സര്‍വരുടേയും നേതൃത്വത്തില്‍ സ്‌ട്രോങ്ങ് റൂം പൂട്ടി സീല്‍ വച്ചു. ഏഴു നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ 12,51,189 വോട്ടര്‍മാരാണുള്ളത്. ഇന്നലെ പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ ബൂത്തുകളിലെങ്ങും നീണ്ടക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.രാവിലെ ആറിനു മോക്ക്പോളിംഗോടെയാണ് വോട്ടെടുപ്പിന് തുടക്കമായത്. നേരിയ പ്രശ്നങ്ങളൊഴിച്ചാല്‍ ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടിംഗ് അവസാനിക്കുമ്പോഴും ചില ബൂത്തുകളിലെ ക്യൂ അവസാനിച്ചിരുന്നില്ല.നേരിയ പ്രശ്നങ്ങളൊഴിച്ചാല്‍ ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. ക്രമസമാധാന പാലനത്തിനു 7,717 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഇവര്‍ക്കു പുറമെ 25 സിആര്‍പിഎഫ് ജവാന്‍മാരെയും താത്ക്കാലിക ചുമതലയില്‍ എന്‍സിസി, എസ്പിസി കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു. ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിലും പോളിംഗ് സമാധാനപരമായിരുന്നു.

മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവ്

മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവ് 66.55 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം. പോളിംഗ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76.34 ആയിരുന്നു പോളിംഗ് ശതമാനം. ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോകമണ്ഡലങ്ങളിലായി 1,315 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. രാവിലെ പോളിംഗ് ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 74,261 പേര്‍ വോട്ടുരേഖപ്പെടുത്തിയിരുന്നു. രാവിലെ 9.15ന് പോളിംഗ് ശതമാനം 11.34 ആയിരുന്നു. പത്തിനു 15.05 ശതമാനവും 11നു 21.01, 12.15ന് 33.14, 1.15ന് 40.08, 2.15ന് 45.05, 3.15ന് 51.06, നാലിന് 53.29 ശതമാനവുമായിരുന്നു പോളിംഗ്.

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം

തൊടുപുഴ-65.56
ഇടുക്കി- 63.46

പീരുമേട്-65.54
ഉടുമ്പഞ്ചോല-68.51
ദേവികുളം-64.45

മൂവാറ്റുപുഴ-68.46
കോതമംഗലം- 70.04

Back to top button
error: Content is protected !!