വാളകം പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം: കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ചിത്രകല പരിശീലന ക്ലാസ്സിന് തുടക്കം

മൂവാറ്റുപുഴ: വാളകം പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ചിത്രകല പരിശീലന ക്ലാസ്സിന് തുടക്കമായി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.എ എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ വാളകം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് പി.കെ അവറാച്ചന്‍ ചടങ്ങില്‍ ആദരിച്ചു. ലൈബ്രറി സെക്രട്ടറിസജി സി കര്‍ത്ത, സിഡിഎസ് അംഗം സോമി തോമസ്, ലൈബ്രറി ജോയിന്റ് സെക്രട്ടറി ഇ.എ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്‍ എം.കെ ശശിധരന്‍ ക്ലാസ്സ് നയിച്ചു.

Back to top button
error: Content is protected !!