സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം നടത്തി

മൂവാറ്റുപുഴ : സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം നടത്തി. പായിപ്രയില്‍ നിര്‍ധനരായ 9 കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ നിര്‍വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്‍് മാത്യൂസ് വര്‍ക്കി അധ്യക്ഷനായി. ഡോ.സബൈന്‍ ശിവദാസ്, ഡോ. സ്മിത സബൈന്‍, മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം, മുന്‍ ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാന്‍, പഞ്ചായത്ത് അംഗങ്ങളായ എം.സി. വിനയന്‍, എം.എ. നൗഷാദ്, ഷാജിത മുഹമ്മദാലി, നെജി ഷാനവാസ്, എ.ടി. സുരേന്ദ്രന്‍, വി.ഇ. നാസര്‍, മുന്‍ പഞ്ചായത്ത് അംഗം വി.എച്ച്.ഷഫീഖ്, കെ.എം.അബ്ദുല്‍ മജീദ്, കെ.പി. രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. 3 സെന്റ് ഭൂമിയില്‍ 600 ചതുരശ്ര വീടാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള അതിഥി ചാരിറ്റബിള്‍ ട്രസ്റ്റാണ് പായിപ്ര പഞ്ചായത്തിലെ അര്‍ഹരായ കുടുംബംഗങ്ങളെ തെരഞ്ഞെടുത്തത്. 6 മാസത്തിനുള്ളില്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്ക് കുടുംബങ്ങള്‍ക്കു കൈമാറും. രണ്ടാം ഘട്ടത്തില്‍ സമീപ പഞ്ചായത്തിലും നഗരസഭയിലും അര്‍ഹരായവര്‍ക്ക് കൂടി വീടും ഭൂമിയും നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എംഡി ഡോ. സബൈന്‍ ശിവദാസ് പറഞ്ഞു.

Back to top button
error: Content is protected !!