ക്ണാച്ചേരി വനത്തിനുള്ളില്‍ കായാമ്പൂ പൂത്തത് കൗതുക കാഴ്ചയായി

കോതമംഗലം: കുട്ടമ്പുഴയിലെ ക്ണാച്ചേരി വനത്തിനുള്ളില്‍ അപൂര്‍വ്വ സസ്യമായ കായാമ്പൂ പൂത്തത് കൗതുക കാഴ്ചയായി. ക്ണാച്ചേരി ക്ഷേത്രത്തിനും പായസപ്പാറക്കും സമീപമാണ് കായാമ്പൂച്ചെടി നീലവര്‍ണ്ണം വിതറി മനോഹരമായി പൂത്തുനില്‍ക്കുന്നത്. ഒരു കാലത്ത് നാട്ടുമ്പുറങ്ങളില്‍ സാധാരണയായി കണ്ടിരുന്നുവെങ്കിലും ഇന്ന് കായാമ്പൂ വംശനാശ ഭീഷണി നേരിടുകയാണ്. ധാരാളം ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്ന കായാമ്പൂ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പൂക്കുകയുള്ളൂ. കാശാവ് എന്നുകൂടി വിളിപ്പേരുള്ള കായാമ്പൂ സസ്യത്തിന്റെ പൂവിന് നല്ല കടും നിലനിറമാണുള്ളത്. പ്രകൃതിദത്തമായി ഒരുക്കിയ കായാമ്പൂവിന്റെ മനോഹാരിത കാണാന്‍ നിരവധിപ്പേരാണ് എത്തിച്ചേരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ മുരളി കുട്ടമ്പുഴ പറഞ്ഞു.

Back to top button
error: Content is protected !!