കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ജൈവ വൈവിധ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു

കോതമംഗലം: ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. നവ കേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെയും,വിദ്യകിരണം മിഷന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോട് അനുബന്ധിച്ച് 7,8,9 ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പ് മൂന്നാറില്‍ സംഘടിപ്പിക്കും.
ബ്ലോക്ക് തലത്തിലും,ജില്ല തലത്തിലും ജൈവ വൈവിധ്യ ക്വിസ് മത്സരം നടത്തി വിജയിക്കുന്ന കുട്ടികളെ ആണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തല മത്സരത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയില്‍ നിന്നും വിജയികളാകുന്ന കുട്ടികള്‍ക്ക് 20,21,22 തീയതികളില്‍ മൂന്നാറിലെ ജൈവ വൈവിധ്യ പാര്‍ക്കില്‍ നടക്കുന്ന പഠനോത്സവ ക്യാമ്പില്‍ പങ്കെടുക്കുവാനും,2024 ഡിസംബറില്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി കോണ്‍ക്ലെവില്‍ പങ്കെടുക്കുവാനും അര്‍ഹത ലഭിക്കും. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ മാരായ ജോമി തെക്കേക്കര,സാലി ഐപ്, ജയിംസ് കോറമ്പേല്‍,മെമ്പര്‍ മാരായ ആനിസ് ഫ്രാന്‍സിസ്,നിസ മോള്‍ ഇസ്മായില്‍,ലിസി ജോസഫ്, ആഷ ജയിംസ്, ബി ഡി ഒ ഡോ.എസ്.അനുപം , ഹരിത കേരളം ബ്ലോക്ക് കോഡിനെറ്റര്‍ വി.എസ് സൂര്യ , ദേവതി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!