ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം; ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് കെ ബി ഗണേഷ്കുമാര്‍

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ ബസ്സുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ വരികയും ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത്. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാന്‍ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ച് കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സര്‍വീസുകളില്‍ റീ ഷെഡ്യുളിംഗ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. താന്‍ ആരെയും ദ്രോഹിക്കാറില്ല. കേരളത്തില്‍ നികുതി കൂടുതലാണ്. അതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ വരുമാനം പുറത്ത് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Back to top button
error: Content is protected !!