“കുഞ്ഞിളം കയ്യിൽ കുഞ്ഞു സമ്മാനം” പദ്ധതി ഭാഗമായി 36കുട്ടികൾക്ക് സമ്മാനം നൽകി

 

രാമമംഗലം:രാമമംഗലം ഗ്രാമ പഞ്ചായത്തു പരിധിയിലെ 18 അങ്കണവാടികളിൽ നിന്നു തെരെഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കുഞ്ഞിളം കയ്യിൽ കുഞ്ഞു സമ്മാനം എന്ന പദ്ധതിയുടെ ഭാഗമായി 36 കുഞ്ഞുങ്ങൾക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത് .എറണാകുളം റൂറൽ ജില്ലാ സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ്ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഹെഡ്മാസ്റ്റർ മണി .പി .കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്. പി .സി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ഷാബു .പി. എസ് പരിപാടി ഉത്ഘാടനം ചെയ്തു.
എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കേഡറ്റുകളെ സ്‌കൂൾ മാനേജർ രാമചന്ദ്രൻ .കെ .എസ് അനുമോദിച്ചു.എസ് .പി .സി .ജില്ല പോലീസ് ഓഫീസർ പ്രദീപ്കുമാർ ജില്ലാ വെർച്വൽ കലോത്സവ വിജയി ദിയ റെജിയെ അനുമോദിച്ചു.എസ് .വി സി .ജില്ലാ അധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ,ഹരീഷ് .ആർ നമ്പൂതിരിപ്പാട്,സ്മിത കെ വിജയൻ,സിന്ധു പീറ്റർ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!