കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ സംസ്‌കാരം വ്യാഴാഴ്ച

മൂവാറ്റുപുഴ: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഡ്വ.തോമാച്ചന്‍ ജെ വാമറ്റം (32) ത്തിന്റെ സംസ്‌കാരം വ്യാഴാഴ്ച 3ന് ഏനാനല്ലൂര്‍ ബസ്ലഹം പള്ളിയില്‍. ആയവന പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ അഗസ്റ്റിന്‍ തോമസ് (ജോളി വാമറ്റം) ത്തിന്റെ മകന്‍ തോമാച്ചനെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാല ഭാഗത്ത് ഇവര്‍ നിര്‍മ്മിയ്ക്കുന്ന വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് :റാണി. ഭാര്യ: മരിയറ്റ്(ആനിക്കാട് കുന്നപ്പിള്ളില്‍ കുടുംബാഗം). മക്കള്‍: റെയ്ച്ചല്‍, റിന്ന.

Back to top button
error: Content is protected !!