സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ്.

 

മൂവാറ്റുപുഴ: ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ലയൺസ് ക്ലബ്‌ ഓഫ് കോട്ടയം എമിരേറ്റ്സ്ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ജനകീയ കർമ്മസേന സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 2 വരെ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന ക്യാമ്പ് എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ ഓപ്റ്റോമെട്രിസ്റ്റ് നേത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ദിവസം തന്നെ ഇടപ്പള്ളി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലേക്ക് വരാൻ സജ്ജരാവേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് ഐ.ഒ.എൽ. വെച്ചുള്ള ശസ്ത്രക്രിയ സൗജന്യമായിരിക്കും. യാത്ര ചിലവ്, താമസം, ഭക്ഷണം എന്നിവയും സൗജന്യമായിരിക്കും. മറ്റു നേത്ര രോഗങ്ങൾ ഉള്ളവർക്ക് ക്യാമ്പ് മുഖേന തുടർ ചികിത്സകൾ ലഭിക്കുന്നതാണ്. സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. ആധുനിക രീതിയിലുള്ള താക്കോൽദ്വാര തിമിരശസ്ത്രക്രിയ ക്യാമ്പിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും നേത്രപരിശോധന ഉണ്ടായിരിക്കും. കണ്ണ് പരിശോധിച്ച് ഡോക്ടർ കണ്ണട നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി:- അജിത് കുമാർ- 9846772482
ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ- 8086199917
മനോജ് കെ.വി.- 7736632883

Back to top button
error: Content is protected !!