പോളണ്ടിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

കൂത്താട്ടുകുളം: പോളണ്ടിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ പുഴാതി തുളിച്ചേരി വിഷ്ണുപ്രിയാ വീട്ടില്‍ സുനില്‍ രാമകൃഷ്ണന്‍ (44) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. മുളന്തുരുത്തി സ്വദേശിനിയില്‍ നിന്നാണ് പ്രതി തട്ടിയെടുത്തത്. പോളണ്ടില്‍ ജനറല്‍ കാറ്റഗറിയില്‍ ജോലിക്കായി വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് 6,69,830 രൂപ വാങ്ങിയശേഷം വിസനല്‍കാതെ കബളിപ്പിക്കുകയായിരുന്നു. 2022 മെയ് മാസത്തിലാണ് കേസിനാസ്പതമായ സംഭവം. സമാനമായ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

 

Back to top button
error: Content is protected !!