മ​ലേ​ക്കു​രി​ശ് പ​ള്ളി​യി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ആരക്കുഴ : ആരക്കുഴ മലേക്കുരിശ് പള്ളിയില്‍ പുതുഞായര്‍ തിരുനാള്‍ ആരംഭിച്ചു. ആരക്കുഴ എടമന കുരിശില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം മലേക്കുരിശില്‍ എത്തിച്ചേര്‍ന്നപ്പോള്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ കൊടിയുയര്‍ത്തി. ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് പ്രീസ്റ്റ് ജോണ്‍ മുണ്ടയ്ക്കല്‍, അസ്സിസ്റ്റന്റ് വികാരി ഫാ. മാത്യു തറപ്പില്‍, ഫാ. ജോര്‍ജ് മാമ്മൂട്ടില്‍, കൈക്കാരന്മാരായ ഐപ്പച്ചന്‍ തടിക്കാട്ട്, ജെയിംസ് തെക്കേല്‍, ഡാന്റി നടുവിലേടത്ത്, ജനറല്‍ കണ്‍വീനര്‍ ഷിന്റോ മാതേയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോര്‍ജ്കുട്ടി അറയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആരക്കുഴ മലേക്കുരിശ് പള്ളി പുതുഞായര്‍ തിരുനാളിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Back to top button
error: Content is protected !!