നെ​ല്ലി​ക്കു​ഴി​യി​ൽ ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ലെ തീ​പി​ടി​ത്തത്തിൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോതമംഗലം: നെല്ലിക്കുഴിയില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. നെല്ലിക്കുഴി ഇടയാലില്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്നലെ പുലര്‍ച്ചെ 5.50 ഓടെ തീപിടിത്തമുണ്ടായത്. കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഗോഡൗണിലെ മരഉരുപ്പടികള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ ഉള്‍പ്പടെ കത്തി നശിച്ചു. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, സുനില്‍ മാത്യു, ഷാനവാസ്, ഷിബിന്‍ ഷാജി, ഷെമീര്‍, ബേസില്‍ ഷാജി, ഉണ്ണികൃഷ്ണന്‍, ജലേഷ്‌കുമാര്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

 

Back to top button
error: Content is protected !!