വാ​ട്ട​ര്‍ മെ​ട്രോ യാ​ത്രി​ക​ർ 20 ല​ക്ഷം ക​ട​ന്നു

കൊച്ചി: സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ് 25ന് ഒന്നാം വാര്‍ഷികം ആഘോഷിച്ച് മൂന്നുദിവസം പിന്നിടുമ്പോഴാണ് വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടുന്നത്. സര്‍വീസ് ആരംഭിച്ച് ആറുമാസത്തില്‍ യാത്രക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരുന്നു. ഇതില്‍ 17 ലക്ഷത്തോളം യാത്രക്കാരും ആദ്യം സര്‍വീസ് ആരംഭിച്ച എറണാകുളം-വൈപ്പിന്‍ റൂട്ടിലും വൈറ്റില-കാക്കനാട് റൂട്ടിലും യാത്ര ചെയ്തവരാണ്. 14 ബോട്ടുകളുമായി അഞ്ചു റൂട്ടുകളിലാണ് വാട്ടര്‍മെട്രോയ്ക്ക് നിലവില്‍ സര്‍വീസ് ഉള്ളത്. അഞ്ചു റൂട്ടുകളില്‍കൂടി ഒരു വര്‍ഷത്തിനിടെ സര്‍വീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ്.

Back to top button
error: Content is protected !!