മാലിന്യം തള്ളിയ വ്യക്തിയില്‍നിന്ന് പിഴ ഈടാക്കി

കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്ത് നാലാം വാര്‍ഡ് സരോവരം വെയിറ്റിംഗ് ഷെഡിന് സമീപം റോഡരികില്‍ മാലിന്യം തള്ളിയ വ്യക്തിയില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് അറിയിച്ചു. പൂത്തൃക്ക, ചൂണ്ടി, കോലഞ്ചേരി ഭാഗത്ത് പ്ലാസ്റ്റിക് കത്തിച്ചതിനും അനധികൃതമായി വലിച്ചെറിഞ്ഞതിനും പിഴ ഈടാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൂര്യ രാജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. ഹരിത കര്‍മ സേനയ്ക്ക് കൃത്യമായി അജൈവമാലിന്യങ്ങളും യൂസര്‍ ഫീയും മാസംതോറും കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹരിത കര്‍മ സേനയുമായി സഹകരിക്കാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

Back to top button
error: Content is protected !!