എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു.

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കോതമംഗലംപോലീസ് സ്റ്റേഷൻ, താലുക്ക് ആശുപത്രി, നഗരത്തിലെ വിവിധ ബാങ്കുകളുടെ എ. റ്റി. എം. എന്നിവടങ്ങളിൽ 5000 മാസ്കും, 500 ലിറ്റർ സാനിറ്റൈസറുമാണ് വിതരണം നടത്തിയത്. എന്റെ നാട് കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുപുറത്തിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.

ഫോട്ടോ… എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് നൽകിയ സാനിറ്റൈസറും മാസ്കും ചെയർമാൻ ഷിബു തെക്കുംപുറം വിതരണം ചെയ്യുന്നു.

Back to top button
error: Content is protected !!