മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

മൂവാറ്റുപുഴ: രാവിലെ 7ന് ആരംഭിച്ച പോളിംഗില്‍ നല്ല തിരക്കാണ് മൂവാറ്റുപുഴയില്‍ അനുഭവപ്പെട്ടിരുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലാണ്. ദേവികുളം, ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, പീരിമേട്,തൊടുപുഴ,ഉടുമ്പന്‍ചോല തുടങ്ങിയ മണ്ഡലങ്ങളടങ്ങുന്ന ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ 33.40 പോളിംഗാണ് ഉച്ചയ്ക്ക് ഒന്നുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. 46 ആം നമ്പര്‍ ബൂത്തിലാണ് രാവിലെ 7ന് ഒന്നാമനായി ഫ്രാന്‍സിസ് ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് രാവിലെ ഏഴിന് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളുലെ 80-ാം നമ്പര്‍ ബൂത്തില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ആയങ്കര ആംഗനവാടി 78-ാം ബൂത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുടുംബാംഗങ്ങളോടൊപ്പമെത്തി വോട്ടു രേഖപ്പെടുത്തി. മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. യുഹാനോന്‍ മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലിത്താ വാഴപ്പിള്ളി ജെ.ബി സ്‌കൂളിലെ ബൂത്തിലും, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറയ്ക്കല്‍ നിര്‍മല ഹയര്‍സെക്കന്ററി സകൂളിലെ 49 ബൂത്തിലും,. മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ പെരൂമ്പല്ലൂര്‍ കണ്ണങ്ങാടിയിലെ 9-ാം നമ്പര്‍ അങ്കണവാടിയിലെ 138മത്തെ പോളിംഗ് ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് രണ്ട് വരെ 44.48 ശതമാനം വോട്ടാണ് മൂവാറ്റുപുഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

Back to top button
error: Content is protected !!