എല്‍ദോ എബ്രഹാം ആവോലി മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രാഹാമിന്റെ ഇന്നത്തെ പര്യടനം ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായിരുന്നു. രാവിലെ ആവോലി പഞ്ചായത്തിലെ കാവന പുളിയ്ക്കായത്ത് കടവില്‍ നിന്നും വോട്ടര്‍മാരെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വിവിധ തൊഴിലാളികളെത്തി വിജയം ആശംസിച്ചു. ആവോലി ജംഗ്ഷന്‍, പഞ്ചായത്ത് ഓഫീസ്, ആനിക്കാട് ചിറപ്പടി, കമ്പനിപ്പടിയിലുമെത്തി. സഹകരണ ബാങ്കുകള്‍, തൊഴില്‍ ശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, കടകള്‍ മറ്റു സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ വികസനത്തിന്റെ നേര്‍കാഴ്ചയായി ആനിക്കാട് ചിറയും, കുടിവെള്ള പദ്ധതി, ജലസേചനം, കൃഷി വികസനം, ഭവന നിര്‍മ്മാണം, റോഡ് നവീകരണം, ദുരിതാശ്വാസ സഹായം തുടങ്ങിയ പദ്ധതികള്‍ നാട്ടിലാകെ നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ എല്‍ദോ യ്ക്ക് വിജയമാശംസിച്ചത്. തുടര്‍ന്ന് പൈനാപ്പിളിന്റെ നാടായ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

ചിത്രം- എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം ആവോലി പഞ്ചായത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു………….

Back to top button
error: Content is protected !!