ആവോലി പഞ്ചായത്തില്‍ മുട്ട കോഴി വിതരണം നടത്തി
ആവോലി: പഞ്ചായത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി വനിതകള്‍ക്കുള്ള മുട്ട കോഴി വിതരണം നടത്തി. 350 വനിതകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 5കോഴികള്‍ വീതമാണ് വിതരണം ചെയ്യുന്നത്. ആനിക്കാട് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാംഘട്ട വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുംപുറം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഷെഫാന്‍ വി.എസ്, വെറ്റിനറി സര്ജന് ബോബി എന്നിവര്‍ പങ്കെടുത്തു