കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 6, 7 തീയതികളില്‍ നടത്തപ്പെടും. പെരുന്നാളിന് വികാരി ഫാ. സണ്ണി വര്‍ഗീസ് കൊടിയേറ്റി. എം.പി. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 6 ന് രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് കുര്‍ബ്ബാന, 11ന് എണ്ണ ഒഴിക്കല്‍, 11.30ന് മേമ്പൂട്ട് തുറക്കല്‍, വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ത്ഥന, 7.30ന് സന്ദേശം, 7.45 ന് പ്രദക്ഷിണം, 10ന് നേര്‍ച്ച സദ്യ. 7 ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, 8.30 ന് കുര്‍ബ്ബാന, 10ന് സന്ദേശം, 11 ന് പ്രദക്ഷിണം, ലേലം, 12 ന് നേര്‍ച്ച സദ്യ.

 

Back to top button
error: Content is protected !!