അയല്‍പക്കംപിറവം

ആരാധനാലയങ്ങളും വ്യക്തികളെയും നേരില്‍ കണ്ട് ഡോ. സിന്ധുമോള്‍ ജേക്കബ്

 

പിറവം: പരസ്യപ്രചരണത്തിന്റെ അവസാന ദിനം പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് മണ്ഡലത്തിലെ ആരാധനാലയങ്ങളിലും വ്യക്തികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.ഇന്ന് രാവിലെ കൂത്താട്ടുകുളം വിശുദ്ധ യൂദാശ്ലീഹാ പള്ളി, വട്ടപ്പാറ പള്ളി തുടങ്ങിയ ആരാധനാലയങ്ങളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വിവിധ മതനേതാക്കന്മാരെയും പാര്‍ട്ടി അനുയായികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന്
മുളന്തുരുത്തി പഞ്ചായത്തിലെ ചെറുകരകുന്ന്, വൈക്കത്ത് മഠം, കടമനമറ്റം, ആരക്കുന്നം കോളനി
എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കോളനികളില്‍ വലിയ സ്വീകരണമാണ് ഡോ. സിന്ധുമോള്‍ ജേക്കബിന് ലഭിച്ചത് . എല്‍.ഡി.എഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കോളനി നിവാസികള്‍ക്കായി വിവരിച്ചു. കുടിവെള്ള പ്രശ്‌നം, റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങള്‍ ഡോ.സിന്ധുമോള്‍ ജേക്കബിന് മുന്നില്‍ അവതരിപ്പിച്ചു. എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ താന്‍ എം.എല്‍.എ.യായാല്‍ മാറ്റമുണ്ടാകുമെന്ന് ഡോ. സിന്ധുമോള്‍ ജേക്കബ് അവര്‍ക്ക് ഉറപ്പ് നല്‍കി. വൈകിട്ട് കൂത്താട്ടുകുളത്ത് നടന്ന കുടുംബയോഗത്തിലും ഡോ. സിന്ധുമോള്‍ ജേക്കബ് പങ്കെടുത്തു.

ഫോട്ടോ :
പിറവം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ് മുളന്തുരുത്തി പഞ്ചായത്തിലെ കടമനമറ്റം കോളനിയിലെത്തിയപ്പോള്‍

Back to top button
error: Content is protected !!
Close