മൂവാറ്റുപുഴ നഗരസഭയില്‍ എല്‍ഡിഎഫിനുള്ളില്‍ ഭിന്നത: സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് സിപിഐ അംഗം

മൂവാറ്റുപുഴ: യു.ഡി.എഫ്. ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയില്‍ എല്‍ഡിഎഫിനുള്ളില്‍ ഭിന്നത. ഇന്ന് ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ യുഡിഎഫിന് അനുകൂലമായി സിപിഐ അംഗം വോട്ട് ചെയ്തു. 2024-2025 ബജറ്റ് പാസ്സാക്കുന്നതിനായി ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് സിപിഐ അംഗം നഗരസഭയിലെ 5-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.വി രാധാകൃഷ്ണന്‍ യുഡ്എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ബി.ജെ.പി അംഗം 7-ാം വാര്‍ഡ് കൗണ്‍സിലര്‍ ആശ അനിലും യുഡ്എഫിനെ അനുകൂലിച്ചു. യുഡിഎഫിന് ഭൂരിപക്ഷമില്ലാത്ത അഞ്ചംഗ ഭരണ സമിതിയിലാണ് സിപിഐയുടെയും, ബിജെപിയുടെയും വോട്ട് നേടി
രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് യുഡിഎഫ് ബജറ്റിന് അംഗീകാരം ലഭിച്ചത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചെയര്‍പേഴ്‌സണ്‍ സിനി ബിജു മാത്രമാണ് യുഡിഎഫിന് അംഗമായുള്ളത്. സിപിഐഎമ്മില്‍ നിന്നുള്ള ആര്‍ രാഖേഷ്, സുധ രഘുനാഥ്, എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇന്ന് ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഇരുവരും ബജറ്റിന് പ്രതികൂലമായി വോട്ട് രേഖപ്പെടുത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ആദ്യ രണ്ട് വര്‍ഷം യോജിച്ച അഭിപ്രായത്തിലൂടെ യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ ബജറ്റ് അവതരിപ്പിക്കുകയും, കഴിഞ്ഞ വര്‍ഷം നാലംഗങ്ങളും ബജറ്റിനെ എതിര്‍ത്തതോടെ ചട്ട പ്രകാരം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ബജറ്റ് അവതരിപ്പിക്കുകയുമായിരുന്നു.

 

Back to top button
error: Content is protected !!