പായിപ്ര പഞ്ചായത്തില്‍ മണ്‍ചട്ടി, പോട്ടിംഗ് മിശ്രിതം, പച്ചക്കറിതൈകള്‍ എന്നിവയുടെ വിതരണം നടത്തി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ ടെറസ്സിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മണ്‍ചട്ടി, പോട്ടിംഗ് മിശ്രിതം, പച്ചക്കറിതൈകള്‍ എന്നിവയുടെ വിതരണം നടത്തി. 2023-2024 വാര്‍ഷിക വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനേഴാം വാര്‍ഡ് കൊള്ളിക്കാട്ട്ചാലില്‍ നടന്ന ചടങ്ങില്‍ പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഫി വിതരണോദ്ഘാടനം നിര്‍വഹിച്ചു. എഡിഎസ് സെക്രട്ടറി ജസീന അലി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി.എം ബഷീര്‍, അലി അറ്റാമ്പുറം, ഷമീര്‍ പൂഞ്ചേരിയില്‍,ഷഫീഖ് പാണ്ടിയാരാപിള്ളി, ഹസീന ഹബീബ്, മിസറി ചാമകാലാംകുഴിയില്‍ , തസ്നി ഷമീര്‍, ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!