ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന് മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി……

 

മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന് മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിന്റെ പുനരുദ്ദാരണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ദേവസ്യം ബോര്‍ഡിന്റെ പരിഗണനയിലാണ്. ക്ഷേത്രത്തിലെത്തിയ ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിനെ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണന്‍, സെക്രട്ടറി വി.ഡി.സിജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സി.പി.എം.ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി.രാമചന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, ബെസ്സി എല്‍ദോ, സി.പി.എം.ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, പി.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ചിത്രം- തിരുവിതാംകൂര്‍ ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന് മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍…………………

Back to top button
error: Content is protected !!