സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ.

 

മൂവാറ്റുപുഴ :സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചാണ് സ്റ്റേ ചെയ്തത്. കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഡിവിഷൻ ബ‌ഞ്ചിന്റെ നിർദ്ദേശം. ഹർജി വീണ്ടും ഈ മാസം 15ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കൂടുതൽ സമയം ഇതിന് ആവശ്യമാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!