ലോക്‌സഭ തെരഞ്ഞെടുപ്പ് കൂത്താട്ടുകുളത്ത് റൂട്ട് മാര്‍ച്ച് നടത്തി സിആര്‍പിഎഫും, പോലീസും

കൂത്താട്ടുകുളം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്ത് സിആര്‍പിഎഫും, പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍ച്ച് രാമപുരം കവലയില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ടാക്‌സി സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. നൂറോളം ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. സി.ആര്‍.പി.എഫ് സി-97 ബറ്റാലിയന്‍ കമാണ്ടന്റ് ജാക്വിന്‍ സെനോ, കൂത്താട്ടുകുളം സ്റ്റേഷനില്‍ ഇന്‍സ്പക്ടര്‍ വിന്‍സണ്‍ ജോസഫ്, സബ് ഇന്‍സ്‌പെക്ടര്‍ പി ശിവപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാര്‍ച്ചുണ്ടാകും.

 

Back to top button
error: Content is protected !!