ന്യൂസിലാന്റില്‍ കാണാതായ മലയാളി യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി: മൂവാറ്റുപുഴ സ്വദേശിക്കായുള്ള തെരച്ചില്‍ തുടരുന്നു

മൂവാറ്റുപുഴ: ന്യൂസിലാന്റില്‍ റോക് ഫിഷിംഗിനുപോയ മൂവാറ്റുപുഴ സ്വദേശിയടക്കം രണ്ടു മലയാളി യുവാക്കളെ കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) ന്റ മൃതദേഹമാണ് കണ്ടെത്തിയത്. ന്യൂസിലാന്റ് സമയം വെള്ളിയാഴ്ച ഉച്ചയോടെ നോര്‍ത്ത് ലാന്‍ഡ് പോലീസ് നാഷണല്‍ ഡൈവ് സ്‌ക്വാഡ് അംഗങ്ങളാണ് ശരത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി ചെമ്പകത്തിനാല്‍ ഫര്‍സിലിനായുള്ള തെരച്ചില്‍ തുടരുകയാണ്. നോര്‍ത്ത് ലാന്‍ഡിലെ വാങ്കാരെ ഹെഡ്‌സിലെ ഉള്‍ക്കടല്‍ പ്രദേശമായ തൈഹരൂരിനടുത്തുള്ള പാറക്കെട്ടുകള്‍ക്ക് സമീപം ബുധനാഴ്ച ഉച്ചയോടെ റോക് ഫിഷിംഗിനു പോയ ഇരുവരെയും കാണാതാവുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിംഗിന് തൈഹരൂരിലേക്ക് പോയത്. രാത്രി വൈകിയും ഇരുവരും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് കുടുംബം നോര്‍ത്ത് ലാന്‍ഡ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് തൈഹരൂ ഉള്‍ക്കടലിനും അവഹോവ ഉള്‍ക്കടലിനും ഇടയിലുള്ള മൂന്നു കിലോമീറ്റര്‍ തീരപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ലായിരുന്നു. ബുധനാഴ്ച തന്നെ ഇരുവരുടേയും വാഹനവും മൊബൈല്‍ ഫോണും, ഷൂവും കടല്‍ത്തീരത്ത് നിന്ന് പൊലീസ് കണ്ടെത്തിരുന്നു. ഫെര്‍സിലും, ശരതും കുടുംബത്തോടൊപ്പം ന്യൂസിലാന്‍ഡിലെ സെന്‍ട്രല്‍ വാങ്കാരെയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്

 

Back to top button
error: Content is protected !!