കടാതിയിലെ കാര്‍ ഷോറൂമില്‍ തീപിടുത്തം

മൂവാറ്റുപുഴ: കടാതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമില്‍ തീപിടുത്തം. മൂവാറ്റുപുഴ – കോലഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമില്‍ ഇന്ന് രാവിലെ 10.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഷേറൂമിലെ വാഹനങ്ങളില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചത്. ഫയലുകളും, സ്പെയര്‍പാര്‍ട്സുകളുംസൂക്ഷിച്ചിരുന്ന മുറിയിലേക്കും തീപടര്‍ന്ന്പിടിച്ചിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തി തീഅണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നും, നാശനശഷ്ടത്തിന്റെ കണക്കുകള്‍ ശേഖരിച്ച് വരികയാണെന്നും യര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തില്‍ ഷോറൂമിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ മനോജ് നായിക്, അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സി ബിജുമോന്‍, സിദ്ദിഖ് ഇസ്മയില്‍, റിനേഷ്, ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

 

Back to top button
error: Content is protected !!