വി​മ​ര്‍​ശ​നം നേ​രി​ട്ടി​ല്ല, വ​സ്തു​ത​ക​ള്‍ ധ​രി​പ്പി​ച്ചു: ഷി​യാ​സ്

: കോടതിയില്‍ താന്‍ വിമര്‍ശനം നേരിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ എന്ന നിലയ്ക്കാണ് കോതമംഗലത്ത് വയോധികയുടെ മൃതദേഹവുമായി ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇത് കൃത്യമായി കോടതിയില്‍ ബോധ്യപ്പെടുത്തി. പോലീസ് രാഷ്ട്രീയ വൈരാഗ്യത്തോടെ നിരന്തരം വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് ഉണ്ടായത്. എന്നാല്‍ പോലീസ് വൈരാഗ്യത്തോടെ പെരുമാറുകയാണ്. രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് പോലീസ് അത്തരത്തില്‍ പെരുമാറുന്നതെന്ന് കോടതിയില്‍ ബോധിപ്പിച്ചു. സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. പോലീസ് ആത്മസംയമനം പാലിച്ചെങ്കില്‍ ഓഴിവാക്കാമായിരുന്ന സംഭവമാണ് കോതമംഗലത്ത് നടന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് സംയമനം ഉണ്ടായില്ല. കലാപം നേരിടുന്ന രീതിയിലാണ് പോലീസ് ആ സമയം പെരുമാറിയതെന്നും തികഞ്ഞ രാഷ്ട്രീയ അജണ്ട നടപ്പാക്കലായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

Back to top button
error: Content is protected !!