ഓട്ടോ ഡ്രൈവറെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചയാളെ റിമാന്റ് ചെയ്തു.

 

മൂവാറ്റുപുഴ: ഓട്ടോ ഡ്രൈവറെ
കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റുചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ ആനിക്കാട് ചിറപ്പടി പടിഞ്ഞാറേക്കുടിയിൽ നജീബിനെ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ആനിക്കാട് വടക്കുംമല തോമസ് കുട്ടി (23) യെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ആനിക്കാട് ചിറപ്പടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായപ്പോൾ സമീപത്തുണ്ടായിരുന്നവർ ഇടപെടുകയായിരുന്നു. ഇതിൽ പ്രകോപിതരായ ഇവർ സംഘർഷാവസ്ഥ ഉണ്ടാക്കുകയായിരുന്നു. ഒത്തുതീർപ്പാക്കാനും തടയാനുമായി എത്തിയപ്പോഴാണ് ചിറപ്പടിയിൽ ഓട്ടോ ഡ്രൈവറും സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയുമായ നജീബിന് വെട്ടേറ്റത്.
ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ആറുപേർക്കെതിരേയും കേസുണ്ട്. പ്രദേശവാസികളുടെ മർദ്ദനമേറ്റതായി ആരോപിച്ച് ഇവരിൽ  മൂന്ന് പേർ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.  കഴുത്തിന് വെട്ടേറ്റ നജീബ് അപകടനില തരണം ചെയ്തു. ഇതിനിടെ നാട്ടുകാർ മർദ്ദിച്ചതായി ആരോപിച്ച് യുവാക്കൾ മൂവാറ്റുപുഴ പോലീസിലും പരാതി നൽകി

ഫോട്ടോ:.പരിക്കേറ്റ നജീബ്…

Back to top button
error: Content is protected !!