വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ശ്രീകോവിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥപതി പി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ തറയുടെ അളവുകള്‍ അടയാളപ്പെടുത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. നാലടിയോളം താഴ്ത്തിയാണ് ഷഢാധാര പ്രതിഷ്ഠയ്ക്കായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. കൃഷ്ണശില ഉപയോഗിച്ചുള്ള കല്‍വേലകള്‍ക്ക് നേരത്തെ തുടക്കമായിരുന്നു. ട്രസ്റ്റ് ബോര്‍ഡ് പ്രസിഡന്റ് ബി. ബി. കിഷോര്‍, സെക്രട്ടറി എന്‍. രമേശ്, ട്രഷറാര്‍ രഞ്ജിത് പി. കല്ലൂര്‍, ജോയിന്റ് സെക്രട്ടറി രമേഷ് പുളിക്കന്‍, കമ്മിറ്റിയംഗം കെ. ബി. വിജയകുമാര്‍, ദേവസ്വം മാനേജര്‍ കെ. ആര്‍. വേലായുധന്‍ നായര്‍, കമ്മറ്റിയംഗം എന്‍. ശ്രീദേവി, കരാറുകാരന്‍ കോവില്‍പ്പെട്ടി മാടസാമി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!