നിയോജക മണ്ഡലത്തില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന്  എംഎല്‍എ

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കി. മണ്ഡലത്തിലെ 10 സെന്ററുകളാണ് ഇതിനായി കെഎസ്ഇബിക്ക് അടയാളപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ജംഗ്ഷന്‍, കെഎസ്ഇബി സബ്‌സ്റ്റേഷന്‍ മാറാടി, വാഴക്കുളം, അമ്പലംപടി, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ജംഗ്ഷന്‍, വടക്കന്‍ പാലക്കുഴ, പണ്ടപ്പള്ളി കവല, മൂവാറ്റുപുഴ ചാടിക്കടവ് കവല, മുളവൂര്‍ പൊന്നിരിക്കപറമ്പ് എന്നിവിടങ്ങളിലാണ് ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് എംഎല്‍എ കത്ത് നല്‍കിയത്. ചാര്‍ജിംഗ് സ്റ്റേഷന്റെ കുറവുമൂലം ഇലക്ട്രിക്കല്‍ വാഹന ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയതോടെയാണ് എംഎല്‍എ കെഎസ്ഇബിക്ക് കത്ത് നല്‍കിയത്.

 

Back to top button
error: Content is protected !!