കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രതിക്ഷേധയോഗം നടത്തി

മൂവാറ്റുപുഴ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ കൊണ്ട് കത്തിയമരുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റി പ്രതിക്ഷേധയോഗം നടത്തി. മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.എല്‍ദോസ് പ്രതിക്ഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയി യോഗത്തിന് അധ്യക്ഷത വഹിച്ചു. എ.സി.എല്‍ദോസ്, കെ.എം പരീത്, ഭദ്രപ്രസാദ്, മക്കാര്‍ മങ്കാരത്ത്, അബു പെരുമറ്റം, തോമസ് ഡിക്രൂസ്, സെമീര്‍ കോണിക്കല്‍, ജിക്കുതാണി വീടന്‍, കെ.ഒ ജോര്‍ജ്ജ്, ഷിബു പരിക്കന്‍, അഡ്വ. എല്‍ദോസ് പോള്‍, ഷാജി പാലപ്പുറം, അബ്രാഹാം കടാതി, ഷഫാന്‍ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!