കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റി: ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ കാരുണ്യ ഭവന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തി

ആരക്കുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവാദള്‍ നടപ്പാക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ കാരുണ്യ ഭവന പദ്ധതിയിലെ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി,മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സേവാദള്‍ മണ്ഡലം പ്രസിഡന്റ് അജി ജോസഫ് കാരുണ്യ ഭവന പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍,
പി.പി എല്‍ദോസ്, കെ.എം സലിം,ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ഭദ്രപ്രസാദ്,ടൈഗ്രീസ് ആന്റണി,ജാന്‍സി മാത്യു,സുഭാഷ് കടക്കോട്, സിബി ജോര്‍ജ്,മേരി പീറ്റര്‍, ജോസ് കുറ്റിയാനി,വിഷ്ണു ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!