മുളുവൂര്‍ എം.എസ്.എം സ്‌കുളില്‍ ശിശുദിനാഘോഷം

മൂവാറ്റുപുഴ: മുളുവൂര്‍ എം.എസ്.എം സ്‌കുളിന്റെ നേത്രത്വത്തില്‍ ശിശുദിന റാലി നടത്തി. സ്‌കുള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലി മാനേജര്‍ എം.എം സീതി ഫ്‌ളാഗ് ഓഫ് ചെയ്തു. ചാച്ചാജി വേഷം ധരിച്ച് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിന്നിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാനേജര്‍ എം.എം സീതി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് നാസര്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഇ.എം സല്‍മത്ത്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.എം അലി, ട്രസ്റ്റ് ട്രഷറര്‍ എം.എം കുഞ്ഞുമുഹമ്മദ്, പി.റ്റി.എ ഭാരവാഹികളായ ഫൈസല്‍ പനക്കല്‍, ഷാനവാസ്, സീനത്ത് നിദ്ധീക്ക് എന്നിവര്‍ പ്രസംഗിച്ചു. പ്രസംഗം, കവിതാലാപനം, ക്വിസ് മത്സരം,നെഹ്‌റു തൊപ്പി നിര്‍മാണം, ചിത്ര രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

 

Back to top button
error: Content is protected !!