പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ചെറുവട്ടൂര്‍ ഗവ. ടി ടി ഐയിലെ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ചെറുവട്ടൂര്‍ ഗവ ടി ടി ഐ യിലെ വിദ്യാര്‍ത്ഥികള്‍. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന എന്ന സന്ദേശവുമായി അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ചെറുവട്ടൂര്‍ ടൗണില്‍ പ്ലാസ്റ്റിക് ശേഖരണവും ബോധവല്‍ക്കരണവും നടത്തിയത്.വിപുലമായ പരിസ്ഥിതി ദിന പരിപാടികള്‍ക്കാണ് അധ്യാപക വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയത്. വൃക്ഷത്തൈ നടീല്‍, പച്ചക്കറിത്തോട്ട നിര്‍മ്മാണം, ക്വിസ് മത്സരം തുടങ്ങിയ മറ്റു വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.കോളേജ് പരിസരത്ത് ഫലവൃക്ഷതൈകള്‍ നട്ടു കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രീതി.ജി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായ അന്‍വര്‍ പി എം ,ജ്യോതിഷ ,അനുശ്രീ ഹസ്‌ന അധ്യാപകരായ മെജി, ഹുസൈന്‍,ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!