ചെറുവട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പം അനാച്ഛാദനം ചെയ്തു

ചെറുവട്ടൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വന ജല കാലാവസ്ഥ ദിനാചരണങ്ങളുടെ ഭാഗമായി സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പം സ്ഥാപിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ശില്പിയും, ദേശീയഅവാര്‍ഡ് ജേതാവുമായ രവീന്ദ്രന്‍ ചങ്ങനാട്ടാണ് ശില്‍പം നിര്‍മ്മിച്ച് സ്‌കൂളിനായി സമര്‍പ്പിച്ചത്. സ്‌കൂള്‍ കവാടത്തിലായി നിര്‍മ്മിച്ചിരിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി സസ്ഥാന മൃഗം ആനയുടെ ശില്‍പവും, സംസ്ഥാന പുഷ്പമായ കണിക്കൊന്നയും, സംസ്ഥാന വൃക്ഷമായ തെങ്ങും സ്ഥാപിച്ചിട്ടുണ്ട്. മലമുഴക്കി വേഴാമ്പലിന്റെ ശില്‍പം അനാച്ഛാദന ചടങ്ങ് പഞ്ചായത്ത് മെമ്പര്‍ ശറഫിയാ ഷിഹാബ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി പരീത് കോട്ടയില്‍, മുന്‍ അധ്യാപകന്‍ ചെറുവട്ടൂര്‍ നാരായണന്‍, വൈസ് പ്രസിഡന്റ് ബഷീര്‍ ടി.എസ്, പ്രധാന അധ്യാപകന്‍ സൈനുദീന്‍ കെ. എച്ച് എന്നിവര്‍ ചേര്‍ന്ന് ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ചു. ചടങ്ങില്‍ മലയാള മധുരം ഒന്ന് രണ്ട് ക്ലാസുകളില്‍ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നാല് പുസ്തകങ്ങള്‍ വീതം വിതരണം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ വായനയ്ക്ക് അവധിയില്ല ‘എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് പുസ്തകങ്ങള്‍ നല്‍കിയത്. ശില്‍പം അനാച്ഛാദന ചടങ്ങില്‍ സ്‌കൂള്‍ എസ്എംസി. അംഗം അഞ്ചു വിപിന്‍ അധ്യക്ഷത വഹിച്ചു. റഹ്‌മ ചാരിറ്റബിള്‍ ചെയര്‍മാന്‍ അസൈനാര്‍, ചെറുവട്ടൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് സനില്‍കുമാര്‍, ചെറുവട്ടൂര്‍ യുപി സ്‌കൂള്‍ എസ്എംസി. ചെയര്‍മാന്‍ കെ.സി അയ്യപ്പന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം സലിം ്അമ്പാടത്ത്, എംപിടിഎ അംഗം ഷഹനാ ഹബീബ്, എന്നിവര്‍ പ്രസംഗിച്ചു. എസ്എംസി അംഗങ്ങളായ മനു പ്രസാദ്, ഹസീന സലീം, റഷീദ് കവലയ്ക്കല്‍, സുനീറ, അധ്യാപകരായ അന്‍സ, അഞ്ചു ജോര്‍ജ്, മേരി ജെന്‍സി, മേഘ, ഫഹദ്, സിജി, പ്രസന്ന, സുശീലഎന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!