സു​ന്ദ​രി​മു​ക്കിന് സ​മീ​പം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

തിരുമാറാടി : കൂത്താട്ടുകുളം നടക്കാവ് ഹൈവേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ രാത്രി ഒന്‍പതോടെ തിരുമാറാടി സുന്ദരിമുക്കിന് സമീപമാണ് അപകടമുണ്ടായത്. രാമമംഗലം ഇലവനാല്‍ ബ്ലൂവിന്‍ ജോണിയുടെ കാറാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരുന്നു.

 

Back to top button
error: Content is protected !!