ഡയാലിസിസ് രോഗികൾക്ക് ചികിത്സസഹായം  നൽകി ജെ.സി.ഐ കടവൂർ

പൈങ്ങോട്ടൂർ:  പഞ്ചായത്തിലെ പാവപ്പെട്ട മുഴുവൻ ഡയാലിസിസ് രോഗികൾക്കും ഒരു വർഷത്തേക്ക് ചികിത്സ സഹായം  നൽകികൊണ്ട് ജെ.സി.ഐ കടവൂർ മാതൃകയായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ചികൽസ നിധിയിലേക്കായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജെ.സി.ഐ കടവൂർ പ്രസിഡന്റ്‌ ജഎഫ്എം ജുവൽ ജോർജ് നെടുങ്കല്ലേൽ ഡീൻ കുര്യാക്കോസ് എംപിക്ക് കൈമാറി.   പഞ്ചായത്തിലെ മുഴുവൻ ആശപ്രവർത്തകരെയും പാലിയേറ്റീവ് കെയർ നഴ്സിനെയും കുടുംബസമേതം പഞ്ചായത്ത്‌ പ്രസിഡന്റ്‌  സീമ സിബി പൊന്നാട അണിയിച്ച് ആദരിച്ചു. ജെ.സി.ഐ സോൺ പ്രസിഡന്റ്‌ ജെ.എഫ്.പി അർജുൻ. കെ. നായർ മൊമെന്റോ നൽകി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ  റാണിക്കുട്ടി ജോർജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആനിസ് ഫ്രാൻസിസ്, വാർഡ് മെമ്പർ മാർ, മറ്റു ജെ.സി.ഐ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!