രാഷ്ട്രീയവിശദീകരണ യോഗവും പൊതുസമ്മേളനവും സംഘടിപ്പിച്ച് ബിജെപി വാളകം പഞ്ചായത്ത് സമിതി

മൂവാറ്റുപുഴ: ബിജെപി വാളകം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയവിശദീകരണ യോഗവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അമ്പലംപടിയില്‍ നടന്ന സമ്മേളനം ബിജെപി സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം സര്‍ക്കാരിന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും മുങ്ങിയിരിക്കുകയാണെന്ന് സിന്ധുമോള്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഗിരീഷ് അധ്യക്ഷനായി. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ടി. ചന്ദ്രന്‍ കെ.എം. സിനില്‍, വൈസ്പ്രസിഡന്റ്മാരായ പി.കെ രാജന്‍, സലിംകറുകപ്പിള്ളി, സെക്രട്ടറി അജയന്‍ കൊമ്പനാല്‍, മണ്ഡലം സെല്‍കണ്‍വീനര്‍ റെജി പി.കെ, ഒബിസി മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ എ.എസ്. വിജുമോന്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഒ.പി. മാത്യൂ, വാളകം പഞ്ചായത്ത് ജനറല്‍സെക്രട്ടറി വി.കെ അശോകന്‍, പഞ്ചായത്ത് സമിതി വൈസ്പ്രസിഡന്റ് എം. ആര്‍. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!