ബി.ജെ.പി. മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.

 

മൂവാറ്റുപുഴ: ബി.ജെ.പി. മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പായിപ്ര മുതൽ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് വരെ വിവിധയിടങ്ങളിൽ നിൽപ്പ് സമരം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളപ്പിറവി ദിനത്തിൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഭാരതീയ ജനതാ പാർട്ടി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. ബി.ജെ.പി. മധ്യമേഖല ഉപാധ്യക്ഷൻ എം.എൻ. മധുവും, കച്ചേരിത്താഴത്ത് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷും പോസ്റ്റാഫീസ് ജംഗ്ഷനിൽ ജില്ലാ ഉപാധ്യക്ഷൻ പി.പി. സജീവ് മാസ്റ്ററും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കു കുട്ടൻ, അരുൺ പി. മോഹൻ, സംസ്ഥാന സമിതി അംഗം സെബാസ്റ്റ്യൻ മാത്യു, മണ്ഡലം സെക്രട്ടറി കെ.കെ. അനീഷ് കുമാർ, ട്രഷറർ സുരേഷ് ബാലകൃഷ്ണൻ, ജില്ലാ നേതാക്കളായ എസ്. ബിജുമോൻ, സുരേഷ് കൊമ്പനാൽ, ഗോപാലകൃഷ്ണൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!