ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി നേതാക്കള്‍ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണം നേടി ലോക ചാമ്പ്യനായ ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ചു. ഖസാക്കിസ്ഥാനില്‍ നടന്ന ലോകമാസ്റ്റേഴ്‌സ് ഗയിംസ് പഞ്ചഗുസ്തി മത്സരത്തിലാണ് ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി ഫെസ്സിമോട്ടി ചാമ്പ്യനായത്. 2016ല്‍ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് കായിക ഇനങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ഷോട്ട്പുട്ട്, ജാവലിന്‍ത്രോ, ഹാമ്മര്‍ ത്രോ ഇനങ്ങളില്‍ നിരവധി മെഡലുകള്‍ നേടി. ഇതിന് ശേഷമാണ് പഞ്ചഗുസ്തിയിലേക്ക് തിരിയുന്നതും ലോക ചാമ്പ്യനായതും. ഇപ്പോള്‍ മൂവാറ്റുപുഴയില്‍ ഫെസ്സിമോട്ടി നടത്തുന്ന ബ്യൂട്ടി കോളേജില്‍ നിന്നും പഠിച്ച് പുറത്തരങ്ങിയ നിരവധി വനിതകള്‍ക്ക് കേരളത്തിലെ വിവിധ നഗരങ്ങളില്‍ സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിക്കുവാനും, തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കുവാനുമായാണ് ബിജെപി സംഘം ഫെസ്സിമോട്ടിയെ സന്ദര്‍ശിച്ചത്.  ഇടുക്കി ജില്ലാ സെക്രട്ടറി കെ.ആര്‍ സുനില്‍ കുമാര്‍, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രന്‍, സിനില്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

 

Back to top button
error: Content is protected !!