വയോജനങ്ങളുടെ കരുതലിനായി ആയവനയില്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചു

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ അശരണരും നിരാലംബരുമായ വൃദ്ധമാതാപിതാക്കളുടെ കരുതലിനും സഹായത്തിനുമായി നിറവ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചു. ആയവന സേക്രട്ട് ഹാര്‍ട്ട് പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം എം.എ മത്തായി മുടക്കാലില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. മാത്യു മുണ്ടയ്ക്കല്‍, നാട്ടുകൂട്ടം സെക്രട്ടറി പി.കെ. മണിക്കുട്ടന്‍, പ്രസിഡന്റ് എ.ഡി. മധു, മൈലക്കൊമ്പ് ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു, റോയി പി.ഏലിയാസ്, എം.എസ്. ജയപ്രകാശ്, സെക്രട്ടറി സന്തോഷ് കെ.എസ്, ജിമ്മി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!