ഫോണില്‍ വിളിക്കുന്നവരെ അറിയാന്‍ ട്രൂകോളര്‍ വേണ്ട; പുതിയ സംവിധാനം നടപ്പാക്കനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കോതമംഗലം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. മാതിരപ്പിള്ളി മൂലേച്ചാല്‍ സച്ചിന്‍ സിബി (22), ഇരമല്ലൂര്‍ നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് രാകേഷ് (21), പതിനേഴ് കാരന്‍ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം നെല്ലിക്കുഴിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന്
കണ്ടെത്തി. എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ റജി, മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!