ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിജു തോട്ടുപുറം സ്ഥാനമേറ്റു

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിജു തോട്ടുപുറം തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ധാരണ പ്രകാരം സാബു പൊതുർ
രാജിവെച്ച ഒഴിവിലേക്കാണ് രണ്ടാം വാര്‍ഡ് മെമ്പര്‍ ബിജു തോട്ടുപുറം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബിജു തോട്ടുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു സത്യവാചകം ചൊല്ലുക്കൊടുത്തു. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 10, എല്‍ഡിഎഫിന് 3 എന്നിങ്ങ നെയാണ് കക്ഷിനില.

Back to top button
error: Content is protected !!