യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ ഭീ​മ​ൻ മാ​വ് മുറിച്ചുമാറ്റി

വാഴക്കുളം: വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഭീഷണിയായ ഭീമന്‍ മാവ് മുറിച്ചുമാറ്റി. സംസ്ഥാന പാതയ്ക്ക് സമാന്തരമായ ആവോലിയിലെ പഴയ വഴിയരികില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിന് സമീപമാണ് ഭീമന്‍ മാവ് ഉണങ്ങി വീഴാറായി നിന്നിരുന്നത്. ചില്ലക്കമ്പുകള്‍ മുതല്‍ തായ്ത്തടി വരെ ഉണങ്ങിയ മാവിന്റെ മരച്ചില്ലകള്‍ ഒടിഞ്ഞുവീണാല്‍ റോഡിനെതിര്‍വശമുള്ള വൈദ്യുത ലൈനില്‍ പതിച്ച് വന്‍ അപകടത്തിനും സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. പനവര്‍ഗത്തില്‍പ്പെട്ട ഇത്തിള്‍ കയറി മൂടിയതാണ് പൊടുന്നനേ മാവ് ഉണങ്ങിയതിനു കാരണമായി കരുതുന്നത്. അപകട സാഹചര്യം മനസിലാക്കി അധികൃതര്‍ മരം മുറിച്ചുമാറ്റുകയായിരുന്നു.

Back to top button
error: Content is protected !!