നഗരത്തില്‍ കാര്‍ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍: 13 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: നഗരത്തില്‍ കാര്‍ യാത്രക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 25നാണ് കാര്‍ യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച് 2 കാറുകളിലെ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കവും, ഏറ്റുമുട്ടലുമാണ്ടായത്. സംഭവത്തില്‍ ഇരുവാഹനങ്ങളിലുമായുണ്ടായിരുന്ന 13 പേര്‍ക്കും പരിക്കേറ്റിരുന്നു. കടാതിയിലെ ഓഡിറ്റോറിയത്തിന് മുന്‍പില്‍ കൊച്ചി ധനുഷ്‌കോടി റോഡിലാണ് കാര്‍ കടന്നു പോകാന്‍ അനുവദിച്ചില്ല എന്നാരോപിച്ച് ഇരുകാറുകളിലെയും യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇവിടെ നടന്ന തര്‍ക്കത്തിന് ശേഷം ഇരു സംഘങ്ങളും മൂവാറ്റുപുഴ സ്റ്റേഡിയത്തിന് മുന്‍പിലെത്തിയും ഏറ്റുമുട്ടി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി 13 പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എല്ലാവരും മൂവാറ്റുപുഴ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

 

 

Back to top button
error: Content is protected !!